LONDON DIARIES : 1 - KEW GARDEN ലെ ഷാറുഖ് ഖാനും കാജോളും ലണ്ടനിൽ വരുന്നതിനു മുന്നേ തന്നെ മനസ്സിൽ വിചാരിച്ചതാണ് . Kew Gardens കാണാൻ പോകണമെന്ന് .പല ഇന്ത്യൻ സിനിമകളുടെയും ഷൂട്ടിംഗ് ലൊക്കേഷൻ എന്നതിന് ഉപരി ലോകത്തിലെ എണ്ണം പറഞ്ഞ ബൊട്ടാണിക്കൽ ഗാർഡൻ കൂടിയാണ് Kew Gardens . ചുമ്മാ കേറിചെല്ലാൻ പറ്റുന്ന സ്ഥലം അല്ലാത്തത് കൊണ്ട് ,(ടിക്കറ്റിനു തെറ്റില്ലാത്ത റേറ്റ് ഉണ്ട് ) സമയം എടുത്ത് ടിക്കറ്റ് റേറ്റ് കുറവുള്ള നേരം നോകിയയാണ് പോയത്. Palm house , Temperate house, Princess of Wales Conservatory, Water Lilly Garden തുടങ്ങി കുറെ Glass House ഉം 50 + Acres പരന്നു കിടക്കുന്ന, അതിശയിപ്പിക്കുന്ന മറ്റു പലതും ഉള്ള ഒരു സ്ഥലം . ഇവിടുത്തെ Glass Houses നു ഒരു പ്രത്യേകതയുണ്ട് . കല്യാണം പോലെയുള്ള ചടങ്ങുകൾക്ക് വേണ്ടി നമ്മൾക്ക് വാടകക്ക് കിട്ടും. ഇത് നേരത്തെ മനസിലാക്കിയ ഞാൻ ചെന്നപ്പോൾ, കൗണ്ടറിൽ ടിക്കറ്റ് സ്കാൻ ചെയ്യാൻ നിന്ന ജർമൻ കാരി മണിക്കുട്ടിയോട് ചോദിച്ചു. പെണ്ണേ, ഇന്ന് എന്തെങ്കിലും Function ഉണ്ടോ. കലണ്ടർ നോക്കി മണിക്കുട്ടി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. Palm house ...
S R Puppet Show
By Sreehari Radhakrishnan