LONDON DIARIES : 1 - KEW GARDEN ലെ ഷാറുഖ് ഖാനും കാജോളും
ലണ്ടനിൽ വരുന്നതിനു മുന്നേ തന്നെ മനസ്സിൽ വിചാരിച്ചതാണ് . Kew Gardens കാണാൻ പോകണമെന്ന് .പല ഇന്ത്യൻ സിനിമകളുടെയും ഷൂട്ടിംഗ് ലൊക്കേഷൻ എന്നതിന് ഉപരി ലോകത്തിലെ എണ്ണം പറഞ്ഞ ബൊട്ടാണിക്കൽ ഗാർഡൻ കൂടിയാണ് Kew Gardens .
ചുമ്മാ കേറിചെല്ലാൻ പറ്റുന്ന സ്ഥലം അല്ലാത്തത് കൊണ്ട് ,(ടിക്കറ്റിനു തെറ്റില്ലാത്ത റേറ്റ് ഉണ്ട് ) സമയം എടുത്ത് ടിക്കറ്റ് റേറ്റ് കുറവുള്ള നേരം നോകിയയാണ് പോയത്. Palm house , Temperate house, Princess of Wales Conservatory, Water Lilly Garden തുടങ്ങി കുറെ Glass House ഉം 50 + Acres പരന്നു കിടക്കുന്ന, അതിശയിപ്പിക്കുന്ന മറ്റു പലതും ഉള്ള ഒരു സ്ഥലം .
ഇവിടുത്തെ Glass Houses നു ഒരു പ്രത്യേകതയുണ്ട് . കല്യാണം പോലെയുള്ള ചടങ്ങുകൾക്ക് വേണ്ടി നമ്മൾക്ക് വാടകക്ക് കിട്ടും. ഇത് നേരത്തെ മനസിലാക്കിയ ഞാൻ ചെന്നപ്പോൾ, കൗണ്ടറിൽ ടിക്കറ്റ് സ്കാൻ ചെയ്യാൻ നിന്ന ജർമൻ കാരി മണിക്കുട്ടിയോട് ചോദിച്ചു.
പെണ്ണേ, ഇന്ന് എന്തെങ്കിലും Function ഉണ്ടോ.
കലണ്ടർ നോക്കി മണിക്കുട്ടി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. Palm house ൽ കേറാൻ ഇനി 15 min കൂടെ സമ്മതിക്കൂ . അത് കഴിഞ്ഞ ഏതോ പ്രൈവറ്റ് Function വേണ്ടി close ചെയ്യും. മുഴുവൻ കേൾക്കാൻ നിന്നില്ല അവൾ സ്നേഹത്തോടെ തന്ന map നെഞ്ചോടു ചേര്ത്തുപിടിച്ചു ഞാൻ ഓടി .
ഗൂഗിൾ റിവ്യൂ വായിച്ചതിൽ, Palm house must visit ആണ് . ഇന്ന് കേറാൻ പറ്റിയില്ലെങ്കിൽ പിന്നെ അതുകാണാൻ വീണ്ടും വരുക എന്ന് പറയുന്നത് നടക്കണം എന്നില്ല .
ഞാൻ ഓടി ..
കിട്ടിയ മാപ്പും നെഞ്ചോടു ചേർത്ത് ...ഷാരൂഖ് ഖാനെ മനസ്സിൽ വിചാരിച്ചു ഓടി
(ബിജിഎം ഇട്ട് വായിച്ചാൽ ആ ഫീൽ കിട്ടുമായിരിക്കും ).
അങ്ങ് ദൂരെ ...
ഞാൻ Palm house കണ്ടു, closed അല്ല ..
കുച്ച് കുച്ച് ഹോത്താ ഹേ യിൽ വർഷങ്ങൾക്ക് ശേഷം കാജോളിനെ കാണുന്ന ഷാരൂഖിന്റെ Expression ഇട്ട് സ്ലോ മോഷനിൽ ചിരിച്ചു ഞാൻ വാതിൽ ലക്ഷ്യമാക്കി നടന്നു .
എന്റെ മുഖത്തെ ചിരിയിൽ, തിരിച്ചും ചിരിച്ചു ഏതോ ഒരു മദാമ്മ (തൽക്കാലം കിങ്ങിണി എന്ന് വിളിക്കാം )എനിക്ക് വാതിൽ തുറന്നു തന്നു .
എല്ലാം കണ്ടുകഴിഞ്ഞു തിരിച്ചു ഇറങ്ങുന്നവളോട് അകത്തു എന്തൊക്കെ, എങ്ങനെ ഉണ്ടായിരിന്നു Experience എന്ന് ചോദിച്ചപ്പോൾ.
അവൾക്കും നൂറും നാവ്...
എനിക്കായി അവൾ തുറന്നു പിടിച്ച വാതിലൂടെ ഞാൻ അകത്തേക്ക് കയറി ..
ആഫ്രിക്ക എന്നൊരു ബോർഡ് കണ്ടു . കൊള്ളാം ആഫിക്കൻ ചെടികൾ ആയിരിക്കും എന്ന് കണ്ടു ഞാൻ ഓരോ ചെടിയെയും സൂക്ഷ്മമായി പരിശോധിക്കാനും പഠിക്കാനും തുടങ്ങി . പലതും എവിടൊക്കെയോ കണ്ടതോ കേട്ടതോ ആയ ചെടികൾ . ഇനിയും കുറെ ഉണ്ടല്ലോ എന്നോർത്ത് നിരാശപ്പെടാതെ ഞാൻ മുന്നോട് നീങ്ങി .
അതാ അവിടൊരു ആൾകൂട്ടം.
ഓഹോ കിടിലം ഐറ്റം ഒകെ വരുന്നതേ ഉള്ളു എന്ന് മനസ്സിൽ പറഞ്ഞു . ഞാൻ വേഗം ഈ ആഫ്രിക്ക വിട്ടു, ആൾകൂട്ടം ലക്ഷ്യമാക്കി നടന്നു . ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ ഞാൻ അത് കണ്ടു . സായിപ്പിനെ പിടിച്ചു നിർത്താൻ മാത്രം കെല്പുള്ള ആ അത്ഭുതത്തെ .
Acalypha hispida ' Red hot cats tail'
മനസിലായില്ല ??
ങ്ങീ... ങ്ങീ... കോഴിവാലൻ.
ഇതു നോക്കിയാണ് സായിപ്പു അത്ഭുതത്തോടെ നോക്കിനിൽകുന്നത് . പിന്നീട്ട് കൂടുതൽ മുന്നോട് പോകാൻ എന്റെ മനസ് അനുവദിച്ചില്ല. എന്നാലും അത് വഴി പോയാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ എന്ന സത്യം മനസിലാക്കി മുന്നോട് നടക്കുമ്പോൾ ഞാൻ കണ്ടു. വാഴ, പ്ലാവ് , മാവു , അത്തച്ചക്ക , ഇലിമ്പി പുള്ളി . കവുങ്ങ് തുടങ്ങി പലതും.
തിരിച്ചിറങ്ങുമ്പോൾ കിങ്ങിണിക്കുട്ടിയെ കണ്ടു , പരിചയം പുതുക്കാൻ വന്നവൾ, എന്നോട് "എങ്ങനെ ഉണ്ടായിരിന്നു"
ഞാൻ : " നന്നായിരുന്നു " [ചിരിച്ചു, അവൾക്കും സന്തോഷം ]
അവൾക്കറിയില്ലല്ലോ എന്റെ ഉള്ളിലെ ദെണ്ണം.
കൊഴിവാലിന്റെ ഒരു പവർ സമ്മതിക്കണം .
എന്റെ കരച്ചിൽ കണ്ടു പ്രകൃതിക്കും സങ്കടം വന്നിട്ടാണോ എന്നറിയില്ല പെട്ടന്ന് എവിടുന്നില്ലാത്ത മഴ .
മഴയത്തു നിന്ന് ഞാൻ ഓടിക്കയറിയത്, ഇതുവരെ നേരിൽ കാണാതെ അത്ഭുതത്തിന്റെ അടുത്തേക്ക് ആയിരിന്നു ..
[ ഇപ്പോൾ ഇത് മതി. അടുത്ത ഭാഗം,ബാക്കി; അടുത്ത ഞായറാഴ്ച . തുടരും ]
Waiting for next part ...
ReplyDeleteNice Dude
Thank You :)
Delete