Skip to main content

അലമാരയിൽ നിന്ന് അപ്രത്യക്ഷമായ എം ടി

സ്കൂൾ കാലഘട്ടം തീരാറായപ്പോൾ, കൂടെ കൂടിയ ഒരു ശീലമാണ് വായന. എന്ന് കരുതി അത്ര വലിയ വായനക്കാരൻ അല്ലതാനും. കോളേജ് ചെന്നപ്പോഴേക്കും അതിനു കുറവൊന്നും വന്നില്ല.

 പ്രത്യേകിച്ച് യാതൊരു വരുമാനവും ഇല്ലാതിരുന്ന ഈ കാലഘട്ടത്തിൽ പല വഴി കൈയിൽ  കിട്ടുന്ന 10-20 കൂട്ടി വെച്ച് ഞാൻ ഇടക്ക് ഇടക്ക് ഓരോ ബുക്കുകൾ വാങ്ങും. എന്തോ,  അന്നും ഇന്നും ഇഷ്ടമുള്ള  ബുക്ക്‌ ഒരു കോപ്പി വാങ്ങി അത് വായിക്കുന്നതാണ് ശീലം,  അതാണ് ഇഷ്ടം. അങ്ങനെയിരിക്കെ ഡിസി ബുക്സ് " MT യുടെ തിരഞ്ഞെടുക്കപ്പെട്ട തിരക്കഥകൾ " എന്ന് പേരിൽ ഒരു ബുക്ക്‌ ഇറക്കി,  limited കോപ്പി മാത്രമായിയാണ്  ഇറക്കിയത്. ഒത്തുകിട്ടിയപ്പോൾ ഞാൻ അത് വാങ്ങി. എന്തോ അന്ന് വാങ്ങി കൈയ്യിൽ കിട്ടിയപ്പോൾ തന്നെ മറ്റൊരാളാക്ക്‌ വായിക്കാനും കൊടുത്തു. 1-2 ആഴ്ച കഴിഞ്ഞു. കൊടുത്തയാൾ വായിച്ചു കഴിഞ്ഞു  അതുപോലെ തന്നെ ആ ബുക്ക്‌ തിരിച്ചു തന്നു. അത് ബാഗിൽ ഇട്ടു ക്ലാസ്സിൽ ചെന്നിരുന്നു. ബാഗിൽ ആ ബുക്ക്‌ കണ്ട തൊട്ട് പുറകിൽ ഇരുന്ന നല്ലവനായ മറ്റൊരു കൂട്ടുകാരൻ ക്ലാസ്സ്‌ ടൈമിൽ ഞാൻ അറിയാതെ ആ ബുക്ക്‌ എടുത്ത് വയ്ച്ചു. അവനെ കുറ്റം പറയാൻ പറ്റില്ല, തിരക്കഥയിൽ ഒന്ന് നീലത്താമര ആയിരിന്നു.  ഞാൻ ഇത് അറിയുന്നത് ക്ലാസ്സ്‌ കഴിഞ്ഞു ടീച്ചർ ഇത് അവന്റെ കൈയിൽ നിന്നും പിടിച്ചു കൊണ്ട് പോയപ്പോൾ ആണ്. അന്ന് പുറകെ പോയി നോക്കിയെങ്കിലും പ്രതേകിച്ചു ഫലം ഒന്നും ഉണ്ടായില്ല. അത് കഴിഞ്ഞ് ഇടക്ക് ഇടക്ക് പോയി നോക്കി ഒന്നും നടന്നില്ല ,  ഇടക്ക് ഒരു തവണ  അറ്റ കൈയ്ക്ക് സ്റ്റാഫ്‌റൂമിൽ കേറി,  വെച്ച പൂട്ടിയ അലമാരി തുറന്നു നോക്കി,  നിരാശയിരിന്നു ഫലം. പോകെ പോകെ ഞാൻ അത് വിട്ടു. 
ഇന്നും,  ഇടക്ക് ഇടക്ക് ഞാൻ  MT യെ  പറ്റി ആലോചിക്കും. ചിലപ്പോൾ പുന്നപ്ര യുടെ പ്രാന്തപ്രദേശങ്ങളിൽ ഉണ്ടാവും എന്നെയും കാത്ത്. അല്ലെങ്കിൽ ആ  സ്റ്റാഫ്‌റൂമിൽ ബെൻസലിന്റെയും പുനമിയയുടെയും പുസ്തകങ്ങൾക്ക് ഇടയിൽ ശ്വാസം മുട്ടി ഇരിക്കുന്നുണ്ടാവും .

 എന്തായാലും ദിവസങ്ങൾ അലമാരിയിൽ നിന്ന് ആവി എടുത്തപ്പോൾ MT എങ്ങോട്ടോ ഇറങ്ങി പോയി.

© Sreehari Radhakrishnan
    21-04-2020

Comments

Post a Comment