****************************
20- 05-2030
ഇഷയ്ക്ക് നാളെ 16 വയസാകുന്നു. വല്യ കുട്ടിയായി. നാളെ അവൾക്ക് ഒരു നല്ല സമ്മാനം കൊടുക്കണം.
Happy Birthday Isha ❤️
*****************************
"ഇഷാ... ഇഷാ.. എഴുന്നേൽക്ക്.... "
"മ്മ് മ്മ്.. "
"Happy birthday മോളെ.. "
"താങ്ക്യൂ. അപ്പാ. "
"നമ്മൾക്ക് വൈകിട്ടൊന്ന് പുറത്ത് പോകാം? "
"എനിക്കറിയാം ബീച്ചിലോട്ടല്ലേ. അപ്പക്ക് എന്തോ ഉണ്ട് എല്ലാ വർഷവും എന്തിനാണാവോ അവിടെ തന്നെ പോകുന്നത് . അതും ബസ് പിടിച്ചു. "
"എന്ത് പറ്റി, ബസ് നിനക്ക് ഇഷ്ടമാണല്ലോ പിന്നെന്താ."
[ ചിരിച്ചു കൊണ്ട്]
" അല്ല, അതൊക്കെ ഇഷ്ടമാണ്, പക്ഷെ വേറെ എവിടെയൊക്കെ പോകാം എന്തിനാണാവോ എപ്പോഴും ഈ ബീച്ച്. "
[വൈകുന്നേരം, ബീച്ചിൽ നിറയെ ആളുകൾ]
ഇഷ, അവിടെ പട്ടം പറത്തുന്നു.
[ഉറക്കെ ]
അപ്പാ..... വാ നല്ല കാറ്റ്.. പട്ടം പറത്താം.
"ഞാനില്ല.."
[ ഒറ്റക്ക് ഇരിക്കുന്നതിന് എന്നെ വഴക്ക് പറയുവാനുള്ള വരവാണ്.. ഇമ്മ ദേഷ്യപെടുന്നത് പോലെ.. ]
"അപ്പാ, എന്താണ് ഇങ്ങനെ. എപ്പോഴും ഇതേ ബീച്ച് പോട്ടെ വരുമ്പോൾ ഒക്കെ ഈ ഒറ്റക്ക് എന്താണ് ഇരിക്കുന്നത് "
[ ഒരു പതിനാറു കാരിയുടെ വാക്കുകൾ മുൻപ് ഇല്ലാത്ത തീക്ഷ്ണത ]
"നമ്മൾ എന്താണ്, എല്ലാ വർഷവും ഈ ദിവസം. ഇവിടെ വന്നു ഈ മരച്ചുവട്ടിൽ ഇരിക്കുന്നത്,
എപ്പോൾ വന്നാലും അപ്പാ എങ്ങോട്ടും പോകാതെ ഇവിടെ തന്നെ ഇരിക്കും. "
"ഏയ്യ്, ചുമ്മാ ഒരു രസം. അപ്പക്ക് ഇതാണ് ഇഷ്ടം."
" അല്ല എന്തോ ഉണ്ട്, നമ്മൾ എന്തിനാണ് ഇന്ന് മാത്രം KSRTC ബസിൽ യാത്ര ചെയ്യുന്നു. വൈകുന്നേരം ഈ മരച്ചുവട്ടിൽ വന്നിരിക്കുന്നു. എന്റെ കൂടെ പട്ടം പറത്താൻ പോലും വരുന്നില്ല..
മറ്റെന്ത് തിരക്ക് മാറ്റിവെച്ചും ഇന്നത്തെ ദിവസം നമ്മൾ എന്താ ഇങ്ങനെ ഇവിടെ?? "
"നമ്മൾക്ക് വേറെ എവിടേലും പോകാം ഇത് വെറുതെ ബോറാണ്... "
"ഇഷ, എന്നെങ്കിലും ഞാൻ ഈ ചോദ്യം ഫേസ് ചെയ്യേണ്ടിവരും എന്നെനിക്ക് അറിയാമായിരിന്നു. നിനക്ക് ഇപ്പോൾ 16 വയസായി. നിനക്ക് ഇപ്പോൾ മനസ്സിൽ ചോദ്യങ്ങളുണ്ട് ഉത്തരങ്ങൾ നിനക്ക് വേണം..
"ഇഷാ, നിനക്ക് അത് സ്വീകരിക്കുവാനുള്ള പക്വത ഉണ്ടോന്ന് എനിക്ക് അറിയില്ല. എങ്കിലും നിന്റെ ചോദ്യത്തിന് ഉത്തരം ഞാൻ തരാം... "
"വർഷങ്ങൾക്കു മുന്നേ ആദ്യമായി അപ്പയും അമ്മയും ഒരുമിച്ചു പുറത്ത് പോയത് ഈ ബീച്ചിലേക്കാണ് "
നിങ്ങടെ ഭാഷയിൽ പറഞ്ഞാൽ ഡേറ്റിംഗ്..
അമ്മ.. [ ഇഷയുടെ കണ്ണുകൾ നിറഞ്ഞു ]
അതെ, അമ്മ..
"നിന്നെ ഗര്ഭിണിയായിരിക്കുമ്പോളും ഞങ്ങൾ രണ്ടും ഇവിടെ വരുമായിരിന്നു. എനിക്ക് ഈ സ്ഥലം മോൾടെ അമ്മയാണ് "
"ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ എനിക്ക് അമ്മയെ കാണാം, സംസാരിക്കാം. അവൾ ഇവിടൊക്കെയുണ്ട്.
[അമ്മ എന്ന് കേട്ടപ്പോൾ ഇഷയ്ക്ക് മുഖം വാടി.. ]
"ഇന്ന് മോൾടെ അമ്മ ഇവിടെ വരും..."
" അതെങ്ങനെ വരും.? "
"അച്ഛന്റെ മരണം വരെ, എല്ലാ കൊല്ലവും ഈ ദിവസം നമ്മൾ ഇവിടെ വരുമെന്ന് അമ്മക്ക് അച്ഛൻ കൊടുത്ത വാക്കാണ്. "
"ഓരോ യാത്രക്കും ഒരു കാരണമുണ്ട്. ഓരോ യാത്രയും ചെന്നെത്തുന്ന സ്ഥലം.. എല്ലാവർക്കും അത് ഒരുപോലെയാവണം എന്നില്ല. മോൾ ഈ ബീച്ച് കണ്ടോ.. ഇവിടെയുള്ള ആളുകളെ കണ്ടോ, പലർക്കും പല പ്രശ്നങ്ങളും ഉണ്ടാവും, പലരും ഈ സ്ഥലം ആസ്വദിക്കുന്നത് പല രീതിയിലാണ്. ഈ സ്ഥലം അച്ഛന് മോൾടെ അമ്മയാണ്..
പിന്നെ, മോൾ രാവിലെ ചോദിച്ചല്ലോ എന്താണ് KSRTC യിൽ ഇന്ന് നമ്മൾ യാത്ര ചെയ്യുന്നു എന്ന്. അച്ഛന് അമ്മയുടെ ഓർമ്മയാണ് ആ യാത്ര.. "
[ ആദ്യമായി കേൾക്കുന്നത് കൊണ്ടാവാം, ഇഷ അത്ഭുതത്തോടെ കേൾക്കുന്നു ]
.
" ഇഷ, ബസിൽ കയറി നീ window seat കിട്ടാൻ വാശി കാണിക്കില്ലേ ?? മോൾടെ അമ്മയും അങ്ങനെയാണ്.."
"മോളുപോയി കളിച്ചോളു, ഇരുട്ടുന്നതിനു മുന്നേ നമ്മൾക്ക് വീട്ടിൽ പോണം... നാളെ നമ്മൾക്ക് തിരിച്ചു പോകണ്ടേ.. "
[ എന്തോ ആലോചിച്ചു ]
ഇഷ തിരമാലകളുടെ അടുത്തൊട്ട് പോയി.
ഇമ്മാ, നീ ഒരു കാറ്റായി അവളെ ഒന്ന് വാരിപുണരുമോ?? അവൾക്കിപ്പോൾ അത് അർഹിക്കുന്നു.
അവൾ നിന്നെ പോലെയാണ് ഇമ്മാ, ബസ്സിൽ കയറിയാൽ window സീറ്റിനു നിന്നെ പോലെ തന്നെ വാശി. കാറ്റടിക്കുമ്പോൾ കണ്ണടച്ച് മുഖം പുറത്തോട്ടിടും."
അവൾ നീയാണ്.. അവൾ നിന്നിലോട്ടുള്ള യാത്രയിലാണ്.
[ഇഷ തിരിച്ചു പോരുമ്പോൾ, ആകെ സങ്കടത്തിൽ ആയിരിന്നു, ബസിൽ ഇരിന്നു അവൾ ഒന്നേ എന്നോട് ആവിശ്യപ്പെട്ടുള്ളു. ]
അപ്പാ, അടുത്ത കൊല്ലവും നമ്മൾക്ക് അമ്മേ കാണാൻ പോകണം.. അമ്മക്ക് ഇഷ്ടമുള്ള പോലെ..
യാത്രകൾ ഓർമ്മകളാണ്, ഓർമ്മകൾ മരിക്കുന്നില്ല .
😊👍
ReplyDelete💙💙💙
DeleteIniyum ithepole nalla nalla storykal pratheekshikkunnu
ReplyDeleteശ്രമിക്കാം ഉറപ്പായിട്ടും 💙💙
DeleteBeautiful ❤️🥰
ReplyDelete