പണ്ട് wedding anniversary ആഘോഷിക്കുന്നതിനെ പറ്റി ചോദിക്കുമ്പോൾ; അമ്മ പറയ്യാ, 'അച്ഛൻ കാപ്പി മേടിച്ചു തന്നു എന്നാണ്'.
ഒരു കാപ്പിയിൽ ഇതിനും മാത്രം എന്തിരിക്കുന്നു ,എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് .
[ഒരു കാപ്പിയിൽ പലതും ഉണ്ട് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. അത് മറ്റൊരു സത്യം ]
പിന്നീട്, ഞങ്ങൾക്ക് പ്രായം ആയി കഴിഞ്ഞ്. എപ്പോഴൊക്കെ, 'wedding anniversary അല്ലെ അച്ഛൻ കാപ്പി മേടിച്ചു തന്നോ എന്ന് ചോദിച്ചാലും . '
അമ്മ ചൂടാവും..
" അഹ് ഈ വയസാം കാലത്തല്ലേ ഇനി wedding anniversary ആഘോഷിക്കുന്നത് . ഒന്ന് പോടാ ചെക്കാ "
എന്റെയും ചേച്ചിയുടെയും കാര്യങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ആ ആഘോഷം പതിയെ നിന്നു.
ഇന്നലെ വിളിച്ചപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു, ' അമ്മേ അപ്പോൾ എങ്ങനാ അച്ഛൻ കാപ്പി മേടിച്ചു തരുമോ ഈ തവണ.'
അമ്മ : 'അതെന്താ പെട്ടന്ന് കാപ്പി ' 🙄,
ഞാൻ : 'അല്ല, wedding anniversary. അല്ലെ'.
അമ്മ : 'അഹ് ശരിയാണ്, നോക്കാം മേടിച്ചു തരുമോന്ന് '.
ഈ കാപ്പി കഥ തുടങ്ങിയിട്ട് ഇന്നേക്ക് 31 വർഷം ആകുന്നു .
ഈ തവണ കാപ്പി കിട്ടിയോ എന്ന് വൈകിട്ട് ചോദിക്കണം
വിവാഹ വാർഷിക ആശംസകൾ, അച്ഛാ , അമ്മേ....
ഞാൻ നേരിട്ട് ചെന്ന് കാപ്പി വാങ്ങിച്ചു കൊടുക്ക് അമ്മാവാ.... എന്നു പറയുന്നുണ്ട്...Ok my boy....
ReplyDeleteConvey my Regards to achan amma 👏👏
ReplyDelete