നല്ല മഴ...
പത്മരാജൻ-ജോൺസൺ മാഷ് കോമ്പിനേഷൻ. മഴയെ പ്രണയിക്കാൻ പിന്നെന്ത് വേണം.
.
ഇന്നും മഴ പെയ്തു.. കൊച്ചിയിലെ ഒറ്റമുറിയിൽ ജോൺസൺ മാഷിന്റെ പാട്ട് കേട്ട് കിടന്നിരുന്ന എനിക്ക്, ആ വികാരം ഉണർന്നു.
പ്രണയം.. മഴയോട്..
ഈ മഴ എനിക്കായ് പെയ്യുന്നപോലെ..
ആ പ്രണയത്തിൽ അലിഞ്ഞു ചേരാൻ മുറി പൂട്ടി കുടയെടുത്തിറങ്ങി.
വിജനമാം വഴിയിലൂടെ നടന്നു , ചുറ്റും മഴ മാത്രം. നേരം കുറച്ചായി മഴ നല്ല ആസ്വദിച്ചു പെയ്യുന്നു.. ഹെഡ്സെറ്റിൽ പകുതി ശബ്ദത്തിൽ തൂവാനത്തുമ്പിയിലെ ബിജിഎം.
ആഹാ.. പ്രണയം...
പ്രണയം അങ്ങ് നിറഞ്ഞു കവിഞ്ഞു റോഡിൽ കെട്ടി നിക്കാൻ തുടങ്ങി.. പെട്ടന്നു പിന്നിൽ നിന്ന് ഒരു വെളിച്ചം. തിരഞ്ഞു നോക്കാൻ ശ്രമിക്കുന്നതിനു മുൻപേ അത് സംഭവിച്ചു. ഏതോ ഒരു മര ഊള ഓടിച്ചു വന്ന ദോസ്ത് എന്നെ അങ്ങ് കുളിപ്പിച്ചു. അയാളെ കുറ്റം പറയാൻ പറ്റില്ല എന്റെ വിധി. പ്രണയത്തിന് കണ്ണില്ലല്ലോ പിന്നൊന്നും നോക്കിയില്ല.. റൂമിൽ വന്നു ഡെറ്റോൾ ഇട്ട് കുളിച്ചു. വന്ന് ജനാല തുറന്നു.. മതി ഇവിടിരുന്നുള്ള പ്രണയം മതി.
Mathy ath mathy😂
ReplyDeleteഉവ്വ അല്ലേ 😁
DeleteOru mara oola odicha doshth..🤣🤣
ReplyDeleteKoottil irunnulla pranayam okke mathi kettaa😅
നമ്മൾക്ക് അതല്ലേ പറഞ്ഞിട്ടുള്ളു
Delete