Skip to main content

Posts

Showing posts from September, 2021

ഒരു കുഞ്ഞു കാപ്പി കഥ | Happy Wedding Anniversary Acha Amma

 പണ്ട് wedding anniversary ആഘോഷിക്കുന്നതിനെ പറ്റി ചോദിക്കുമ്പോൾ; അമ്മ പറയ്യാ, 'അച്ഛൻ കാപ്പി മേടിച്ചു തന്നു എന്നാണ്'. ഒരു കാപ്പിയിൽ ഇതിനും മാത്രം എന്തിരിക്കുന്നു ,എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് .  [ഒരു കാപ്പിയിൽ പലതും ഉണ്ട് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. അത് മറ്റൊരു സത്യം ] പിന്നീട്, ഞങ്ങൾക്ക് പ്രായം ആയി കഴിഞ്ഞ്. എപ്പോഴൊക്കെ, 'wedding anniversary അല്ലെ അച്ഛൻ കാപ്പി മേടിച്ചു തന്നോ എന്ന് ചോദിച്ചാലും . ' അമ്മ ചൂടാവും..  " അഹ് ഈ വയസാം കാലത്തല്ലേ ഇനി wedding anniversary ആഘോഷിക്കുന്നത് . ഒന്ന്  പോടാ ചെക്കാ " എന്റെയും ചേച്ചിയുടെയും കാര്യങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ആ ആഘോഷം പതിയെ നിന്നു. ഇന്നലെ വിളിച്ചപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു, ' അമ്മേ അപ്പോൾ എങ്ങനാ അച്ഛൻ കാപ്പി മേടിച്ചു തരുമോ ഈ തവണ.' അമ്മ : 'അതെന്താ പെട്ടന്ന് കാപ്പി ' 🙄, ഞാൻ : 'അല്ല, wedding anniversary. അല്ലെ'. അമ്മ : 'അഹ് ശരിയാണ്, നോക്കാം മേടിച്ചു തരുമോന്ന് '.  ഈ കാപ്പി കഥ തുടങ്ങിയിട്ട് ഇന്നേക്ക് 31 വർഷം ആകുന്നു .  ഈ തവണ കാപ്പി കിട്ടിയോ എന്ന് വൈകിട്ട് ചോദിക്കണം  വിവാഹ വാ...

LONDON DIARIES : 1 - KEW GARDEN ലെ ഷാറുഖ് ഖാനും കാജോളും

LONDON DIARIES : 1 -  KEW GARDEN ലെ ഷാറുഖ് ഖാനും കാജോളും   ലണ്ടനിൽ വരുന്നതിനു മുന്നേ തന്നെ മനസ്സിൽ വിചാരിച്ചതാണ് . Kew Gardens കാണാൻ പോകണമെന്ന്  .പല ഇന്ത്യൻ സിനിമകളുടെയും ഷൂട്ടിംഗ് ലൊക്കേഷൻ എന്നതിന് ഉപരി ലോകത്തിലെ എണ്ണം പറഞ്ഞ ബൊട്ടാണിക്കൽ ഗാർഡൻ കൂടിയാണ് Kew Gardens .  ചുമ്മാ കേറിചെല്ലാൻ പറ്റുന്ന സ്ഥലം അല്ലാത്തത് കൊണ്ട് ,(ടിക്കറ്റിനു തെറ്റില്ലാത്ത റേറ്റ് ഉണ്ട് ) സമയം എടുത്ത് ടിക്കറ്റ് റേറ്റ് കുറവുള്ള നേരം നോകിയയാണ് പോയത്. Palm house , Temperate house, Princess of Wales Conservatory, Water Lilly Garden തുടങ്ങി കുറെ Glass House ഉം 50 + Acres പരന്നു കിടക്കുന്ന,  അതിശയിപ്പിക്കുന്ന മറ്റു പലതും ഉള്ള ഒരു സ്ഥലം . ഇവിടുത്തെ Glass Houses നു  ഒരു പ്രത്യേകതയുണ്ട് . കല്യാണം പോലെയുള്ള ചടങ്ങുകൾക്ക് വേണ്ടി നമ്മൾക്ക് വാടകക്ക് കിട്ടും. ഇത് നേരത്തെ മനസിലാക്കിയ ഞാൻ ചെന്നപ്പോൾ, കൗണ്ടറിൽ ടിക്കറ്റ് സ്കാൻ ചെയ്യാൻ നിന്ന ജർമൻ കാരി മണിക്കുട്ടിയോട് ചോദിച്ചു.  പെണ്ണേ, ഇന്ന് എന്തെങ്കിലും Function ഉണ്ടോ.  കലണ്ടർ നോക്കി മണിക്കുട്ടി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. Palm house ...