**************************** 20- 05-2030 ഇഷയ്ക്ക് നാളെ 16 വയസാകുന്നു. വല്യ കുട്ടിയായി. നാളെ അവൾക്ക് ഒരു നല്ല സമ്മാനം കൊടുക്കണം. Happy Birthday Isha ❤️ ***************************** "ഇഷാ... ഇഷാ.. എഴുന്നേൽക്ക്.... " "മ്മ് മ്മ്.. " "Happy birthday മോളെ.. " "താങ്ക്യൂ. അപ്പാ. " "നമ്മൾക്ക് വൈകിട്ടൊന്ന് പുറത്ത് പോകാം? " "എനിക്കറിയാം ബീച്ചിലോട്ടല്ലേ. അപ്പക്ക് എന്തോ ഉണ്ട് എല്ലാ വർഷവും എന്തിനാണാവോ അവിടെ തന്നെ പോകുന്നത് . അതും ബസ് പിടിച്ചു. " "എന്ത് പറ്റി, ബസ് നിനക്ക് ഇഷ്ടമാണല്ലോ പിന്നെന്താ." [ ചിരിച്ചു കൊണ്ട്] " അല്ല, അതൊക്കെ ഇഷ്ടമാണ്, പക്ഷെ വേറെ എവിടെയൊക്കെ പോകാം എന്തിനാണാവോ എപ്പോഴും ഈ ബീച്ച്. " [വൈകുന്നേരം, ബീച്ചിൽ നിറയെ ആളുകൾ] ഇഷ, അവിടെ പട്ടം പറത്തുന്നു. [ഉറക്കെ ] അപ്പാ..... വാ നല്ല കാറ്റ്.. പട്ടം പറത്താം. "ഞാനില്ല.." [ ഒറ്റക്ക് ഇരിക്കുന്നതിന് എന്നെ വഴക്ക് പറയുവാനുള്ള വരവാണ്.. ഇമ്മ ദേഷ്യപെടുന്നത് പോലെ.. ] "അപ്പാ, എന്താണ് ഇങ്ങനെ. എപ്പോഴും ഇതേ ബീച്ച് പോട്...
By Sreehari Radhakrishnan