സ്കൂൾ കാലഘട്ടം തീരാറായപ്പോൾ, കൂടെ കൂടിയ ഒരു ശീലമാണ് വായന. എന്ന് കരുതി അത്ര വലിയ വായനക്കാരൻ അല്ലതാനും. കോളേജ് ചെന്നപ്പോഴേക്കും അതിനു കുറവൊന്നും വന്നില്ല. പ്രത്യേകിച്ച് യാതൊരു വരുമാനവും ഇല്ലാതിരുന്ന ഈ കാലഘട്ടത്തിൽ പല വഴി കൈയിൽ കിട്ടുന്ന 10-20 കൂട്ടി വെച്ച് ഞാൻ ഇടക്ക് ഇടക്ക് ഓരോ ബുക്കുകൾ വാങ്ങും. എന്തോ, അന്നും ഇന്നും ഇഷ്ടമുള്ള ബുക്ക് ഒരു കോപ്പി വാങ്ങി അത് വായിക്കുന്നതാണ് ശീലം, അതാണ് ഇഷ്ടം. അങ്ങനെയിരിക്കെ ഡിസി ബുക്സ് " MT യുടെ തിരഞ്ഞെടുക്കപ്പെട്ട തിരക്കഥകൾ " എന്ന് പേരിൽ ഒരു ബുക്ക് ഇറക്കി, limited കോപ്പി മാത്രമായിയാണ് ഇറക്കിയത്. ഒത്തുകിട്ടിയപ്പോൾ ഞാൻ അത് വാങ്ങി. എന്തോ അന്ന് വാങ്ങി കൈയ്യിൽ കിട്ടിയപ്പോൾ തന്നെ മറ്റൊരാളാക്ക് വായിക്കാനും കൊടുത്തു. 1-2 ആഴ്ച കഴിഞ്ഞു. കൊടുത്തയാൾ വായിച്ചു കഴിഞ്ഞു അതുപോലെ തന്നെ ആ ബുക്ക് തിരിച്ചു തന്നു. അത് ബാഗിൽ ഇട്ടു ക്ലാസ്സിൽ ചെന്നിരുന്നു. ബാഗിൽ ആ ബുക്ക് കണ്ട തൊട്ട് പുറകിൽ ഇരുന്ന നല്ലവനായ മറ്റൊരു കൂട്ടുകാരൻ ക്ലാസ്സ് ടൈമിൽ ഞാൻ അറിയാതെ ആ ബുക്ക് എടുത്ത് വയ്ച്ചു. അവനെ കുറ്റം പറയാൻ പറ്റില്ല, തിരക്കഥയിൽ ഒന്ന് നീലത്താമ...
By Sreehari Radhakrishnan